ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം; കേരളത്തിന് ലഭിക്കുന്നത് 5693 കോടി

single-img
31 May 2022

ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഈ വർഷം മെയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാര തുക വിതരണം ചെയ്യാനാണ് കേന്ദ്ര തീരുമാനം. ആകെ 86,912 കോടി രൂപ ഇതിന്റെ ഭാഗമായി വിതരണം ചെയ്യുമ്പോൾ കേരളത്തിന് 5693 കോടി രൂപ ലഭിക്കും.

2022 ജനുവരി മാസം വരെയുള്ള കണക്കുകൾ പ്രകാരം 47, 617 കോടി രൂപയാണ് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം നൽകേണ്ടിയിരുന്നത്. മാത്രമല്ല, ഇതിന്റെ പുറമെ ഫെബ്രുവരി – മാർച്ച് മാസങ്ങളിലെ വിഹിതമായ 21,322 കോടി, ഏപ്രിൽ–മേയ് മാസങ്ങളിലെ വിഹിതമായ 17,973 കോടി രൂപയും ഉൾപ്പെടുത്തിയാണ് 86,912 കോടി രൂപ വിതരണം ചെയ്യുന്നത്.