മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് പി സി ജോര്‍ജ്ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍

single-img
27 May 2022

പി സി ജോര്‍ജ്ജിനെ സ്വീകരിക്കാൻ പൂജപ്പുര ജയിലിനുമുന്നില്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. പിസി ജോർജിന്റെ ജയിൽ മോചനം റിപ്പോർട്ട് ചെയ്യവേ ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ ട്വന്റിഫോര്‍ കാമറാമാന്‍ എസ് ആർ അരുൺ ഉൾപ്പെടെയുള്ള നാല് മാധ്യമ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്.

നേരത്തെ തന്നെ സ്ഥാനം പിടിച്ച മാധ്യമ പ്രവർത്തകർക്ക് പിന്നിലൂടെ തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗം സംഘം മര്‍ദിക്കുകയായിരുന്നു. അതിന് ശേഷം കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതായാണ് വിവരം.

പിന്നാലെ പൊലീസ് ഇടപെട്ടാണ് അക്രമിസംഘത്തെ മാറ്റിയത്. സംഭവത്തിന് പിന്നാലെ പൊലീസിനെതിരായ പ്രതികരണമാണ് ബിജെപി നേതാവ് വി വി രാജേഷ് നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി.രാജേഷ് അറിയിച്ചു.