ജനഗണമനയ്ക്ക് നല്‍കുന്ന അതേ ആദരവ് വന്ദേമാതരത്തിനും നൽകണം; കേന്ദ്രസർക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

single-img
26 May 2022

രാജ്യത്തിന്റെ ദേശീയഗാനമായ ജനഗണമനയ്ക്ക് നല്‍കുന്ന അതേ ആദരവ് വന്ദേമാതരത്തിനും നല്‍കണമെന്ന് ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാദ്ധ്യായ. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും പൊതു വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളുടെ ചുമതലയുള്ള എന്‍സിഇആര്‍ടിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

ഇതിന്റെ മറുപടിക്ക് ശേഷം ഹര്‍ജി നവംബര്‍ ഒന്‍പതിന് പരിഗണിക്കും. ആറ് ആഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വന്ദേമാതരം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേശീയ നയം രൂപീകരിക്കണം. ജനഗണമനയും വന്ദേമാതരവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആലപിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.

അതേസമയം, കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് ഈ വിവരങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതില്‍ ആക്ടിംങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് സച്ചിന്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ഒരു പബ്‌ളിസിറ്റി സ്റ്റണ്ടായാണ് ഞങ്ങള്‍ക്ക് തോന്നുന്നതെന്ന് കോടതി പറഞ്ഞു.