മഅ്ദനി അര്‍ഹിക്കുന്നയിടത്തുതന്നെയാണ് എത്തിചേര്‍ന്നത്; ന്യൂസ് അവര്‍ ചർച്ചയിൽ വിനു വി ജോൺ


ബെംഗളൂരു സ്ഫോടനക്കേസില്‍ വര്ഷങ്ങളായി വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ന്യായീകരിച്ചതില്‍ ലജ്ജിക്കുന്നുന്നതായും രു സമൂഹത്തെ ഇത്രമാത്രം ഭിന്നിപ്പിക്കുന്ന വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തിയ മഅ്ദനി അര്‍ഹിക്കുന്നയിടത്തുതന്നെയാണ് എത്തിചേര്‍ന്നതെന്നും മാധ്യമപ്രവർത്തകൻ വിനു വി ജോൺ.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ ‘വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെ നടപടിയോ, പി.സി. ജോര്‍ജ് ഇരന്നുവാങ്ങിയ അറസ്‌റ്റോ,’ എന്ന ക്യാപ്ഷനില്‍ സംഘടിപ്പിച്ച ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു വിനുവിന്റെ വിവാദ പരാമര്‍ശം.
വിനു വി ജോണിന്റെ വാക്കുകൾ: ‘മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍, വിചാരണ തടവുകാരനെന്ന നിലയില്‍ ദീര്‍ഘ കാലം ജയിലില്‍ പാര്‍ത്തയാളെന്ന നിലയില്‍ പലപ്പോഴും പല ചര്‍ച്ചകളിലും മഅ്ദനിയെ ന്യായീകരിച്ചതിന്റെ പേരില്‍ ഞാനും ലജ്ജിക്കുന്നു. ഒരു സമൂഹത്തെ ഇത്രമാത്രം ഭിന്നിപ്പിക്കുന്ന വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തിയ മഅ്ദനി അര്‍ഹിക്കുന്നയിടത്തുതന്നെയാണ് എത്തിചേര്‍ന്നത്.
അതിനാൽ മര്യാദക്ക്, മര്യാദക്ക്, മര്യാദക്ക് ജീവിച്ചോയെന്ന് വെല്ലുവിളിക്കുന്നവര്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ അവസാനകാലത്തെയെങ്കിലും ഓര്‍ക്കണം,’