ബിജെപി ഭരണം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ബുള്‍ഡോസര്‍ ചെയ്യുന്നു: മമത ബാനർജി

single-img
23 May 2022

കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ബുള്‍ഡോസര്‍ ചെയ്യുകയാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യയിൽ തുഗ്ലക്ക് ഭരണം നിലവിലുണ്ടെന്നും കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മമത പറഞ്ഞു.

ഹിറ്റ്‌ലറിനേക്കാളും ജോസഫ് സ്റ്റാലിനേക്കാളും ബെനിറ്റോ മുസ്സോളിനിയേക്കാളും മോശമാണ് ബിജെപിയുടെ ഭരണമെന്ന് പറഞ്ഞ മമത രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ കേന്ദ്രസർക്കാർ ഇന്ധന എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനെയും മമത വിമര്‍ശിച്ചു. അവർ ഇത് എല്ലാ തെരഞ്ഞെടുപ്പിന് മുമ്പും ചെയ്യുന്നതാണ്, രാജ്യത്തെ പാവപ്പെട്ടവര്‍ എങ്ങനെയാണ് 800 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് വാങ്ങുന്നതെന്നും മമത ചോദിച്ചു.