സ്ത്രീകള്‍ മാത്രം സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിര്‍ത്തി; വളരെ മോശമായ വിധത്തില്‍ പെരുമാറി; പോലീസിനെതിരെ അർച്ചന കവി

single-img
23 May 2022

സോഷ്യൽ മീഡിയയിലൂടെ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി അര്‍ച്ചന കവി. താൻ സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരുന്ന വഴിയില്‍ കേരള പൊലീസ് വണ്ടി നിര്‍ത്തിച്ച് ചോദ്യം ചെയ്തുവെന്ന് അര്‍ച്ചന പറഞ്ഞു.

സ്ത്രീകള്‍ മാത്രം സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിർത്തുകയും തുടർന്ന് വളരെ മോശമായ വിധത്തില്‍ പൊലീസ് പെരുമാറിയെന്നും ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ പോകേണ്ടത് എന്നും അര്‍ച്ചന ചോദിക്കുന്നു.

ഇൻസ്റ്റഗ്രാമിലെ അര്‍ച്ചനയുടെ കുറിപ്പ് പൂർണ്ണരൂപം:

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ?

ജസ്‌നയും ഞാനും അവളുടെ കുടുംബവും മിലാനോയില്‍ നിന്നും തിരികെ വരികയായിരുന്നു. അതിനിടയില്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. ഓട്ടോയിലുള്ള ഞങ്ങളെല്ലാവരും സ്ത്രീകളായിരുന്നു. പൊലീസ് വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്.

ഞങ്ങള്‍ക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ഞങ്ങള്‍ വീട്ടിലേക്ക് പോകുന്നത് എന്ന് തിരിച്ച് ചോദിച്ചു. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ അതിനൊരു രീതിയുണ്ട്. ഇത് തികച്ചും ഡിസ്റ്റര്‍ബിങ്ങ് ആയിരുന്നു. ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ നമ്മള്‍ പോകേണ്ടത്.