വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ട; പിസി ജോര്‍ജിന് ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന്‍

single-img
22 May 2022

വിദ്വെഷ പ്രസംഗം നടത്തിയ പേരിൽ പോലീസ് തിരയുന്ന പിസി ജോര്‍ജിന് ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരും പിസി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പിസി ജോർജ് നടത്തിയ പ്രസംഗം വലിയ അപരാധമാണെങ്കില്‍ പിസിയെക്കാള്‍ മ്ലച്ചമായി സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞ ഫസല്‍ ഗഫൂറിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പാലാ ബിഷപ്പിനെതിരെ തിരിഞ്ഞപ്പോഴും യാതൊരു നടപടിയുമുണ്ടായില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് അദ്ദേഹത്തെ സംരക്ഷിക്കാനെത്തിയതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. അതേസമയം, പിസി ജോർജ്ജ് ഒളിവിൽപോയതല്ലെന്നും തിരുവനന്തപുരത്തുണ്ടെന്നും മകൻ ഷോൺ ജോർജ് പറഞ്ഞു. അദ്ദേഹം തിരുവനന്തപുരത്തുണ്ടെന്നും എന്നാൽ പിണറായി വിജയൻ്റെ പ്രീണന അറസ്റ്റിന് നിന്നുകൊടുക്കില്ലെന്നും ഷോൺ ജോർജ് അറിയിക്കുകയായിരുന്നു.