കേന്ദ്രം നികുതി കുറച്ച സാഹചര്യത്തിൽ കേരളാ സർക്കാർ പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കാൻ തയ്യാറാവണം: കെ സുരേന്ദ്രൻ

single-img
21 May 2022

കേന്ദ്ര സർക്കാർ എക്സൈസ് നികുതി പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ കേരളാ സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .

നികുതി കുറയ്ക്കാൻ തയ്യാറാവാതെ ജനദ്രോഹനയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഇതര സംസ്ഥാനങ്ങൾ കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്.

മുൻ തവണയും കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. സംസ്ഥാന സർക്കാർ നികുതി കുറച്ച് ബസ് – ടാക്സി ചാർജ് കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം, പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് ഇന്ന് കേന്ദ്ര സർക്കാർ കുറച്ചത്. ഇതോടുകൂടി ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.