നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥന്‍ ആയതിന്; ‘ഒരേകടൽ ഓർമകളുമായി മീര ജാസ്മിൻ

single-img
18 May 2022

മമ്മൂട്ടി, മീരാജാസ്മിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചിത്രമായിരുന്നു ഒരേ കടല്‍. 2007പുറത്തിറങ്ങിയ ഈ സിനിമയിൽ നരേയ്ന്‍, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളായി.

ബംഗാളി സാഹിത്യകാരൻ സുനില്‍ ഗംഗോപാധ്യായയുടെ ഹിരക് ദീപ്തി എന്ന ബംഗാളി നോവലിന്റെ മലയാളത്തിലുള്ള ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഒരേകടൽ . ഈ സിനിമയിലെ ഓര്‍മകള്‍ പങ്കിടുകയാണ് മീരാ ജാസ്മിന്‍ ഇപ്പോൾ. അപൂർവമായി ചില പ്രകടനങ്ങളും ചില കഥാപാത്രങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ പര്യവേഷണം ചെയ്യപ്പെടാത്ത ഇടങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുമെന്നും യാതൊന്നിനും മാറ്റാന്‍ കവിയാത്ത ഒന്ന് സൃഷ്ടിക്കുകയും ചെയ്യുമെന്ന് മീര ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

ശ്യാമപ്രസാദ് സാറിന്റെ ഒരേ കടല്‍ എന്നും അത്തരത്തിലൊരു യാത്രയായിരിക്കും. മമ്മൂക്ക എന്ന നടന്റെ അതുല്യമായ വൈദഗ്ദ്യത്തിന് സാക്ഷ്യം വഹിക്കാന്‍ അത് അവസരമൊരുക്കി. ഈ സിനിമ തനിക്ക് സ്‌ക്രീനിലും പുറത്തും ഏറ്റവും അതുല്യമായ ചില പ്രതിഭകളുമായി അടുത്തിടപഴകാന്‍ അവസരം നല്‍കിയെന്നും മീര പറയുന്നു. ‘നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥന്‍ ആയതിന്’ എന്ന് പറഞ്ഞാണ് മീര തന്റെ എഴുത് അവസാനിപ്പിക്കുന്നത്.