ഗ്യാൻവാപി മസ്ജിദ് സർവേ; ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണം: സുപ്രിം കോടതി

single-img
17 May 2022

ഗ്യാൻവാപി മസ്ജിദ് സർവേയിൽ ശിവലിംഗം കണ്ടെത്തിയ മേഖല സംരക്ഷിക്കണമെന്ന് സുപ്രിം കോടതി . മസ്ജിദിൽ എവിടെയാണ് ശിവലിംഗമെമെന്നും മജിസ്ട്രേറ്റ് പോലും അത് കണ്ടിട്ടില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ശിവലിംഗം ആരെങ്കിലും തകർത്താൻ എന്തുചെയ്യുമെന്ന് സോളിസിറ്റർ ജനറൽ ചോദിച്ചു.

ഇതിനെ തുടർന്ന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകാം എന്നും കോടതി പറഞ്ഞു. മസ്ജിദിലെ സർവേക്കെതിരെ സമർപ്പിച്ച ഹർജിയിൽ യുപി സർക്കാർ, വാരണാസി ജില്ലാ മജിസ്ട്രേറ്റ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു.

ശിവലിംഗം കണ്ടെത്തിയതായി പറയുന്ന മേഖല സംരക്ഷിക്കണമെങ്കിലും മസ്ജിദിലേക്കുള്ള പ്രവർത്തനം തടസപ്പെടുത്തരുതെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. നിലവിൽ അഡ്വ. കമ്മീഷണർ അജയ് കുമാർ മിശ്രയെ സർവേ നടപടികളിൽ നിന്ന് വാരണാസി സിവിൽ കോടതി ഒഴിവാക്കിയിട്ടുണ്ട്. മിശ്രയുടെ പ്രവർത്തനങ്ങളിൽ മസ്ജിദ് കമ്മറ്റി അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.