ഭക്ഷ്യ വിഷബാധ: സംസ്ഥാന വ്യാപകമായി പരിശോധന നടത്തും: മന്ത്രി എം വി ​ഗോവിന്ദൻ മാസ്റ്റർ

single-img
1 May 2022

കാസർകോട് ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ മന്ത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു. ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ 17 വയസുകാരി ദേവനന്ദ ഇന്ന് ഭക്ഷ്യ വിഷബാധയാൽ മരിച്ചിരുന്നു. വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.