ഇതിന്റെ പേരാണ് ഇന്നത്തെ മോഡിഫൈഡ് ഇൻഡ്യ; ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തതിൽ വിടി ബൽറാം

single-img
26 April 2022

ജിഗ്നേഷ് മേവാനിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. ആരും എവിടെ വെച്ചും അറസ്റ്റ് ചെയ്യപ്പെടാം,
ഏതർദ്ധരാത്രിയും തുറുങ്കിലടക്കപ്പെടാം, കോടതികൾ ജാമ്യം നൽകിയാലും പുതിയ കേസുകൾ ചാർത്തപ്പെടാം, വീണ്ടും ഇരുമ്പഴിക്കുള്ളിൽ തളയ്ക്കപ്പെടാം, ഇതിന്റെ പേരാണ് ഇന്നത്തെ
മോഡിഫൈഡ് ഇൻഡ്യ എന്ന് ബൽറാം തന്റെ ഫേസ്ബുക്കിൽ എഴുതി.

അസമിലെ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ഉടനെ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തതിലായിരുന്നു ബൽറാമിന്റെ പ്രതികരണം. നാടടക്കി വാഴുന്ന ഭീരുവിന് ഇനിയും മനസ്സിലായിട്ടില്ല യഥാർത്ഥ ഇൻഡ്യ എന്താണെന്ന്, എങ്ങനെയാണത് ഇൻഡ്യ ആയതെന്നും ബൽറാം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ആരും എവിടെ വെച്ചും അറസ്റ്റ് ചെയ്യപ്പെടാം,
ഏതർദ്ധരാത്രിയും തുറുങ്കിലടക്കപ്പെടാം,
കോടതികൾ ജാമ്യം നൽകിയാലും പുതിയ കേസുകൾ ചാർത്തപ്പെടാം,
വീണ്ടും ഇരുമ്പഴിക്കുള്ളിൽ തളയ്ക്കപ്പെടാം,
ഇതിന്റെ പേരാണ് ഇന്നത്തെ
മോഡിഫൈഡ് ഇൻഡ്യ
പക്ഷേ, നാടടക്കി വാഴുന്ന ഭീരുവിന്
ഇനിയും മനസ്സിലായിട്ടില്ല യഥാർത്ഥ ഇൻഡ്യ എന്താണെന്ന്,
എങ്ങനെയാണത് ഇൻഡ്യ ആയതെന്ന്.
We Shall Overcome