സില്‍വര്‍ ലൈൻ: സാങ്കേതിക എതിര്‍പ്പ് ഉന്നയിച്ചവരെ ചർച്ചയ്ക്ക് ക്ഷണിച്ച് കെ റെയില്‍

single-img
22 April 2022

സംസ്ഥാന സർക്കാർ പദ്ധതിയായ സില്‍വര്‍ ലൈൻ/ കെ റെയിലിൽ സാങ്കേതിക എതിര്‍പ്പ് ഉന്നയിച്ചവരുമായി സംവാദത്തിന് തയ്യാറായി കെ റെയില്‍ കോര്‍പറേഷന്‍. എതിര്‍പ്പ് അറിയിച്ചവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു വച്ച് വ്യാഴാഴ്ചയാണ് സംവാദം സംഘടിപ്പിക്കുക.

പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടമായ ഡിപിആര്‍ തയ്യാറാക്കിയ ഘട്ടം മുതല്‍ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു സംവാദത്തിന് വഴിയൊരുങ്ങുന്നത്. പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ്മ, ആര്‍.വി.ജി മേനോന്‍, ജോസ്ഫ് സി മാത്യു എന്നിവരെയും കെ റെയില്‍ ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കണ്ണൂര്‍ ചാലയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെയും കല്ലു കൊണ്ടുവന്ന വാഹനവും നാട്ടുകാര്‍ തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.