ലീഗിന് ഇടതിലേക്ക് ക്ഷണം; ഇപി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

single-img
22 April 2022

മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയും പികെ കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയത്തിലെ കിങ് മേക്കർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിൽ മുന്നണി കൺവീനർ ഇപി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം. ജയരാജൻ നടത്തിയ പ്രസ്താവന അനവസരത്തിലാണെന്നും പ്രസ്താവനകളിൽ ശ്രദ്ധ വേണമെന്നും സെക്രട്ടേറ്റിയേറ്റ് യോഗം നിർദ്ദേശിച്ചു.

വിമർശനത്തെ തുടർന്ന് മുസ്ലിം ലീഗിനെ താൻ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുർബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്നും ഇപി ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുതിയ ഇടതുമുന്നണി കൺവീനറായി ചുമതലയേറ്റ ശേഷം, മലയാളത്തിലെ റി വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ വരവറിയിച്ച് ഇപി ജയരാജൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

കോൺഗ്രസിനെ ഉപേക്ഷിച്ചുകൊണ്ട് മുസ്ലിം ലീഗ് മുന്നണി മാറ്റവുമായി വരുമ്പോൾ അതേക്കുറിച്ച് ചിന്തിക്കും. മുന്നണി വിപുലീകരണത്തിനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഇപ്പോൾ ആരും പ്രതീക്ഷിക്കാത്ത പലരും ഇടതുമുന്നണിയിലേക്ക് വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു