ലൗ ജിഹാദ് പരാമര്‍ശം; ജോര്‍ജ് എം തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാക്കാന്‍ സിപിഎം തീരുമാനം

single-img
20 April 2022

കോടഞ്ചേരി മിശ്രവിവാഹത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ ലൗ ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാക്കാന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

പാർട്ടിക്ക് വേണ്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍ മാഷാണ് ഈ വിവരം അറിയിച്ചത്. ജോര്‍ജ് എം തോമസ് സ്വീകരിച്ചത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായമാണെന്നും ഇതുപോലെയുള്ള കാര്യങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സിപി എം നിര്‍ദേശം നല്‍കി.

പി മോഹനന്റെ വാക്കുകൾ ഇങ്ങിനെ: ”പാര്‍ട്ടി നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച് വേണം ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടത്. വീഴ്ച പാര്‍ട്ടി ഗൗരവമായി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരസ്യമായി നടത്തിയ പ്രതികരണമെന്ന നിലയില്‍ അത് പാര്‍ട്ടി ആവര്‍ത്തിച്ച് തള്ളി കളഞ്ഞു. അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയെന്നതിന്റെ പേരില്‍ അദ്ദേഹം കൂടി അംഗീകരിച്ച് കൊണ്ട് അദ്ദേഹത്തെ പരസ്യമായി ശാസനയ്ക്ക് വിധേയമാക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.