മോദിയെയും അമിത് ഷായെയും പരിഹസിച്ച് മിമിക്രി; കലാപശ്രമം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു

single-img
19 April 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപൂരിലാണ് ആദിൽ അലി എന്ന മിമിക്രി കലാകാരൻ അറസ്റ്റിലായത്.

കലാപശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ആദിൽ അലിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആക്ഷേപകരമായ വാക്കുകൾ അനുകരിച്ച് സംസാരിച്ചതിനാണ് ആദിൽ അലിയെ അറസ്റ്റ് ചെയ്തതെന്ന് ജബൽപൂർ എസ്പി സിദ്ധാർത്ഥ് ബഹുഗുണ പറഞ്ഞു.

ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 153 (ലഹളയുണ്ടാക്കുക, കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, ചെയ്തില്ലെങ്കിൽ) 294 (അശ്ലീലപ്രവൃത്തികളും പാട്ടുകളും) പ്രകാരം ഒംതി പോലീസ് സ്റ്റേഷൻ ചുമത്തിയിട്ടുണ്ട്.