രാമനവമിയുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ; ദൈവത്തിന്റെ പേരിലുള്ള ഭീകരവാദമെന്ന് പാർവതി

single-img
12 April 2022

രാമനവമിയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ദൈവത്തിന്റെ പേരിലുള്ള ഭീകരവാദം (In the name of God. terrerisom) എന്നായിരുന്നു ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ച് പാര്‍വതി തന്റെ സോഷ്യൽ മീഡിയയിലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയത്.

ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിഎന്നീ നാല് സംസ്ഥാനങ്ങളില്‍ രാമനവമിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിന്റെ വാര്‍ത്തയാണ് പാര്‍വതി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതേസമയം, നിലവിൽ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ആക്രമണ സംഭവങ്ങളെത്തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ മുൻകരുതൽ എന്ന നിലയിൽ സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.