ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; കാശ്മീർ വിഷയത്തിൽ നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി

single-img
11 April 2022

കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസ്താനറെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും താൻ എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി നല്ല ബന്ധമാണ് ആ​ഗ്രഹിക്കുന്നതെന്നുപറഞ്ഞ അദ്ദേഹം, ദാരിദ്ര്യം ഇല്ലാതാക്കാനായി ഒരുമിച്ച് നിന്ന് പോരാടാമെന്നും വ്യക്തമാക്കി.താൻ പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ മാറ്റം കൊണ്ടുവരുമെന്നും ദേശീയ അസംബ്ലി പാകിസ്താനെ രക്ഷിച്ചെന്നും ഷഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നു.