കെവി തോമസിനെതിരെ നടപടി എടുത്തില്ലെങ്കിൽ ശശി തരൂരിനോടുള്ള അനീതി: കെ മുരളീധരൻ

single-img
10 April 2022

കെപിസിസിയുടെ നിര്‍ദ്ദേശം ലംഘിച്ച് കെവി തോമസ് കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് തെറ്റെന്ന് കെ മുരളീധരന്‍ എംപി. കെവി തോമസ് നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണ്. സിപിഎം വേദിയിലെത്തിയ അദ്ദേഹം പിണറായി സ്തുതി നടത്തി. പാര്‍ട്ടിയുടെ ശത്രുവിനെയാണ് പുകഴ്ത്തിയത്. അങ്ങിനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നും കെ മുരളീധരൻ പറഞ്ഞു.

കെപിസിസിയുടെ വിലക്ക് ലംഘിച്ചതിന് കെവി തോമസിനെതിരെ നടപടിയുണ്ടാകും. ഇല്ലെങ്കില്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയാകുമെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് കേരളാ നേതൃത്വത്തിന്റെ ശുപാര്‍ശ ഹൈക്കമാന്‍ഡ് അംഗീകരിക്കും. കോണ്‍ഗ്രസില്‍ നിന്നും ഇനിയൊന്നും കിട്ടാനില്ലെന്ന തോന്നലാവാം കെവി തോമസിന്റെ നീക്കത്തിന് പിന്നിലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം തന്നെ കെകെ ശൈലജയേയും തോമസ് ഐസക്കിനേയും ജി സുധാകരനേയും വഴിയാധാരമാക്കിയ പിണറായി വിജയനാണ് കെവി തോമസിനെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു.