അധികാരത്തിന്റ നടുക്കാണ് ഞാൻ ജനിച്ചത്; പക്ഷെ അതിനോട് യാതൊരു താത്പര്യവുമില്ല: രാഹുൽ ഗാന്ധി

single-img
9 April 2022

അധികാരത്തോട് തനിക്ക് ഒരിക്കൽ പോലും ഭ്രമം തോന്നിയിട്ടില്ല എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . പകരം താൻ ഈ രാജ്യത്തെ മനസ്സിലാക്കാനാണ് ശ്രമിച്ചതെന്നും മറ്റ് രാഷ്ട്രീയക്കാരെ പോലെ അധികാരം തന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ വാക്കുകൾ : അധികാരത്തിനായി നിരന്തരം പ്രയത്നിക്കുന്ന രാഷ്ട്രീക്കാരുണ്ട്, മുഴുവൻ ശക്തി നേടുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത. രാവിലെ ഉറക്കമുണരുന്നതു മുതൽ എങ്ങനെ കൂടുതൽ അധികാരം നേടാം എന്നവർ ചിന്തിക്കുന്നു.

അവർ രാത്രി ഉറങ്ങുന്നതിനു മുമ്പും അവരുടെ ആലോചന അതു തന്നെയായിരിക്കും. നമ്മുടെ രാജ്യമാകെ ഇത്തരക്കാരാണ്. അധികാരത്തിന്റ നടുക്കാണ് താൻ ജനിച്ചത്. പക്ഷേ, സത്യസന്ധമായി പറഞ്ഞാൽ തനിക്കതിനോട് യാതൊരു താത്പര്യവുമില്ല. മറിച്ച്, ഈ രാജ്യത്തെ മനസ്സിലാക്കാനും സ്നേഹിക്കാനുമാണ് താൻ ശ്രമിച്ചത്.”