ഇന്ധനവില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രസംഗിച്ച മോദി; പഴയ വീഡിയോക്കെതിരെ പരിഹാസവുമായി ശശി തരൂര്‍

single-img
7 April 2022

രാജ്യമാകെ ഇന്ധനവല വര്‍ദ്ധനവിനെതിരെ പ്രതിഷേധമുയരുമ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി . ഇന്ധനവില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്ന പഴയ ഒരു വീഡിയോ കുത്തിപ്പൊക്കിയാണ് തരൂരിന്‍റെ പരിഹാസം.

2013 ൽ മൻമോഹൻ സിംഗിന്റെ യുപിഎ സ‍ർക്കാരിന്റെ കാലത്ത് വിലക്കയറ്റമുണ്ടായപ്പോഴായിരുന്നു ഈ പ്രസംഗം നടന്നത്. ജനങ്ങളോട് നിങ്ങൾ വോട്ട് ചെയ്യുമ്പോൾ പാചക വാതകത്തിന്റെ വിലയടക്കം ഓർമ്മിക്കണമെന്ന് പ്രസം​ഗത്തിൽ മോദി പറയുന്നുണ്ട്. ഈ സമയം നരേന്ദ്രമോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

വില വ‍ർദ്ധനവ് കാരണം പാവങ്ങളുടെ വീടുകൾ പട്ടിണിയിലാണെന്നും കുഞ്ഞുങ്ങൾ വിശന്നുകരയുകാണെന്നുമെല്ലാം മോദി ഓർമ്മിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവ‍ർക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ലെന്നും മോദി പറയുന്നു.