ഇന്ധനവില വർദ്ധനവ്: മറ്റുള്ള രാജ്യങ്ങളില്‍ വർദ്ധിപ്പിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ കൂടിയത്: കേന്ദ്ര പെട്രോളിയം മന്ത്രി

single-img
5 April 2022

രാജ്യത്തെ ഇന്ധന വില വർദ്ധനവിൽ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി. ഇന്ന് പാര്‍ലമെന്റിലാണ് മന്ത്രിയുടെ വിശദീകരണം. വിവിധ ലോക രാജ്യങ്ങളില്‍ അടുത്ത കാലത്തായി അനുഭവപ്പെട്ട വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്എസ് പുരി ലോക്‌സഭയില്‍ പറഞ്ഞു.

മറ്റുള്ള രാജ്യങ്ങളില്‍ വർദ്ധിപ്പിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിനും മാര്‍ച്ച് 22നും ഇടയില്‍ ഇന്ധന വില താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിൽ 51%, കാനഡ 52%, ജര്‍മ്മനി 55%, യുകെ 55%, ഫ്രാന്‍സ് 50%, സ്‌പെയിന്‍ 58% എന്നിങ്ങനെയാണ് വര്‍ധനവ്. എന്നാൽ സമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. – അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.