ഞാനൊരു ഇന്ത്യാ വിരുദ്ധനോ അമേരിക്കാ വിരുദ്ധനോ അല്ല; ഒരു രാജ്യത്തിനും എതിരല്ലെന്ന് ഇമ്രാൻ ഖാൻ

single-img
5 April 2022

താൻ ഒരു ഇന്ത്യാ വിരുദ്ധനോ അമേരിക്കാ വിരുദ്ധനോ അല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.താന്‍ ഒരു രാജ്യത്തിനും എതിരല്ലെന്നും ഇമ്രാന്‍ പറഞ്ഞു. പരസ്പര ബഹുമാനത്തോടെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിച്ചെടുക്കാനാണ് ആഗ്രഹമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചില പോളിസികള്‍ക്കെതിരായി നമുക്ക് നിലകൊള്ളാം. അവരുമായി സൗഹൃദമുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അവിടെ ബഹുമാനം വേണം,” പ്രധാനമന്ത്രി പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.പബ്ലിക് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

നിലവിൽ പാകിസ്ഥാനിൽ തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം തെളിയിക്കാന്‍ തന്റെ കയ്യില്‍ കത്തുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസറുമായി നടത്തിയ അനൗദ്യോഗിക സംഭാഷണം സംബന്ധിച്ച് യുഎസിലെ പാകിസ്ഥാന്‍ അംബാസിഡര്‍ അയച്ച ടെലഗ്രാം സന്ദേശം ചൂണ്ടിക്കാണിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം.