കെ റെയിൽ കേന്ദ്രസർക്കാർ ഇതുവരെ അനുമതി നൽകാത്ത പദ്ധതി: കെ സുരേന്ദ്രൻ

single-img
2 April 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന സിൽവർലൈൻ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിക്കായി ഭൂമി വിട്ടുനല്കുന്നവർക്ക് ഇരട്ടി നഷ്ടപരിഹാരം ഇരകൾക്ക് നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നു.

ഇപ്പോൾ ഭൂമിയേറ്റെടുക്കാൻ കേന്ദ്രസർക്കാർ ഇതുവരെ അനുമതി നൽകാത്ത പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സന്തുലനത്തോടെ നടപ്പിലാക്കുന്ന ആധുനിക രീതി ലോകമെമ്പാടും സ്വീകരിക്കുമ്പോള്‍ കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന വികസന പ്രക്രിയയുമായി സിപിഎം കാലത്തിനു പിന്നേ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.