‘ബൂമറാങ്ങി’ൽ ഷൈൻ ടോം ചാക്കോയുടെ നായികയായി സംയുക്ത മേനോൻ

single-img
1 April 2022

മനു സുധാകർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബൂമറാങ്ങി’ൽ ഷൈൻ ടോം ചാക്കോയുടെ നായികയായി സംയുക്ത മേനോൻ എത്തുന്നു .’ബര്‍മുഡ’യ്ക്കുശേഷം കൃഷ്ണദാസ് പങ്കിയാണ് ഈ ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

ഷൈനും സംയുക്തയ്ക്കും പുറമെ കൂടാതെ ചെമ്പൻ വിനോദ്, ഡെയിൻ ഡേവിസ്, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സമൂഹ മാധ്യമങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും അത് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നുമാണ് സിനിമ കാണിക്കുന്നത്.

സമൂഹത്തിലെ യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പൻ വിനോദ് ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത്. നിലവിൽ സിനിമയുടെ ഫൈനൽ എഡിറ്റിംഗ് പുരോഗമിക്കുകയാണ്.