കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു; മാസ്‌ക് ഒഴിവാക്കാനുള്ള തീരുമാനവുമായി മഹാരാഷ്ട്ര

single-img
31 March 2022

കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ മഹാരാഷ്ട്രയിൽ മാസ്‌ക് ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നേരത്തെ കൊവിഡ് വർദ്ധിച്ച പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ആൾക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

വ്യക്തികൾക്ക് മാസ്ക് ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിൽ തടസമില്ല. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് മന്ത്രിസഭയുടെ ഈ തീരുമാനം. വരുന്ന ശനിയാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് പാർപ്പിട മന്ത്രി ജിതേന്ദ്ര അവ്ഹാദ് ഷരേദ് അറിയിച്ചു .

മഹാരാഷ്ട്രയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനും, നിയന്ത്രണങ്ങൾ ചർച്ചചെയ്യുന്നതിനുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ഇന്ന് മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നിന്ത്രണങ്ങൾ പൂർണമായും എടുത്ത് കളയാൻ തീരുമാനിച്ചത്. നേരത്തെ ഓരോ ദിവസവും ലക്ഷക്കണക്കിന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ബുധനാഴ്ച വെറും 119 പേരുടെ സാമ്പിളുകൾ മാത്രമാണ് പോസിറ്റീവ് ആയത്. ഇപ്പോഴാവട്ടെ 939 പേരാണ് ചികിത്സയിൽ ഉള്ളത്.