നിര്‍ഭയനായ മാധ്യപ്രവര്‍ത്തകന് ധാര്‍മികമായ പിന്തുണ; വിനു വി ജോണിന് പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കി: ജോയ് മാത്യു

single-img
30 March 2022

ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിന് പിന്തുണ നല്‍കാന്‍ താൻ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കിയെന്ന് നടന്‍ ജോയ് മാത്യു. വിനു ഒരു നിര്‍ഭനായ മാധ്യമപ്രവര്‍ത്തകനാണെന്നും അദ്ദേഹം ധാര്‍മിക പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ എഴുതി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടന്ന ദേശിയ പണിമുടക്കിൽ ചാനൽ ചർച്ച നടത്തവേ ‘സിഐടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയരുമ്പോഴാണ് ജോയ് മാത്യു പിന്തുണയുമായി എത്തിയത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

നിർഭയനു പിന്തുണ

കുറച്ചുകാലമായി വാർത്താ ചാനലുകൾ ഒന്നും കാണാറില്ലായിരുന്നു.പത്രങ്ങളും ഓൺലൈനും ആവശ്യത്തിലധികം വാർത്തകൾ തരുന്നുമുണ്ടല്ലോ ,അതിനാൽ കണക്ഷനും കട്ട് ചെയ്തു .പക്ഷെ ഇന്ന് വീണ്ടും ഞാൻ കണക്ഷൻ പുതുക്കി ,ഏഷ്യാനെറ്റ് ന്യൂസ് കാണാൻ മാത്രമല്ല , നിര്ഭയനായ ഒരു മാധ്യപ്രവർത്തകന് ധാർമ്മികമായ പിന്തുണ നല്കാൻ,അദ്ദേഹം അത് അർഹിക്കുന്നുമുണ്ട് .