കെ റെയിൽ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കും: എ വിജയരാഘവൻ

single-img
30 March 2022

സംസ്ഥാനത്തു നടക്കുന്ന കെ റെയില്‍ പ്രതിഷേധത്തിനെതിരേ ബോധവല്‍ക്കരണവുമായി ഇടതു മുന്നണി നേതാക്കള്‍ ഗൃഹസന്ദര്‍ശനം നടത്താൻ തീരുമാനം. യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങളെതുറന്നു കാട്ടുമെന്നും എല്‍ഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

ഇപ്പോൾ ഏതു കല്ലു കണ്ടാലും ഇളക്കുന്ന സ്ഥിതിയിലാണ് പ്രതിപക്ഷ നേതാവെന്നും വിജയരാഘവന്‍ ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുന്ന വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കും . ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ ബസ് -ഓട്ടോ- ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് എല്‍ഡി എഫ് അംഗീകാരം നല്‍കി. രാജ്യത്തെ ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരേ എല്‍ഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 21 ന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.