ഏഷ്യാനെറ്റിൽ വിനു വി ജോണ്‍ നയിക്കുന്ന ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സിപിഎം


സിപിഎം മുതിർന്ന നേതാക്കളെ രാജ്യസഭാ അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം എംപിക്കെതിരായ ചാനൽ ചർച്ചാ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ നയിക്കുന്ന ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സിപിഎം തീരുമാനം. എന്നാൽ, പാർട്ടി ഏഷ്യാനെറ്റ് ചാനല്‍ ബഹിഷ്‌കരിക്കില്ല.
പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചാനല്‍ ബഹിഷ്‌കരിക്കില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം, വിഷയത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യുണിയനുകള്‍ ഇന്ന് ഏഷ്യാനെറ്റ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തങ്ങൾ എളമരം കരീമിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും വിനു വിജോണിനെതിരെ നടപടിയെടുക്കാന്‍ ഏഷ്യനെറ്റ് ന്യൂസ് മാനേജ്മെന്റ് തയ്യാറാവണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു.