ഹിന്ദു മതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടിന് ദോഷം ചെയ്യും; മൻസിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂർ

single-img
29 March 2022

പ്രശസ്ത ഭരതനാട്യം നർത്തകി വിപി മൻസിയക്ക് നൃത്തത്തിനായുള്ള വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂർ എംപി. ഇതുപോലെയുള്ള സംഭവങ്ങൾ ഹിന്ദു മതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടിന് ദോഷം ചെയ്യും.

ക്ഷേത്രങ്ങൾക്ക് ഉള്ളിൽ നടക്കുന്ന ചട്ടങ്ങൾ മനസ്സിലാക്കാം. പക്ഷെ അതിന്റെ പേരിൽ ക്ഷേത്ര പരിസരത്ത് കലകൾ അവതരിപ്പിക്കുന്നത് മതത്തിന്റെ പേരിൽ വിലക്കിയത് മോശം പ്രവണതയെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.