അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗങ്ങളല്ല; പണിമുടക്കിനെതിരെ നിലപാടുമായി ശശി തരൂർ

single-img
29 March 2022

എന്തിന് പൊതുജങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നു എന്ന ചോദ്യത്തിന് പിന്തുണയുമായി രണ്ടുദിവസ രാജ്യ വ്യാപക തൊഴിലാളി പണിമുടക്കിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾ ഹർത്താൽ കൊണ്ടുള്ള അടച്ച് പൂട്ടലുകൾ കൊണ്ടു കൂടി യാതനകൾ അനുഭവിക്കുന്നതായി അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാർഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ലെന്നും അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗ്ഗങ്ങൾ അല്ല എന്നും ശശി തരൂർ പറയുന്നു.

https://www.facebook.com/ShashiTharoor/posts/10159183471298167