തുടലൊന്നും മതിയാകാതെ ഒരാൾ അവിടെ കിടന്ന് കുരയ്ക്കുന്നുണ്ട്‌; ഏഷ്യാനെറ്റ്‌ ന്യൂസിന്റെ സ്റ്റുഡിയോയിൽ അടിയന്തിരമായി റാബീസ് വാക്‌സിന്‍ എത്തിക്കണമെന്ന് പിവി അൻവർ

single-img
29 March 2022

ചാനൽ ചർച്ചയിൽ സിപിഎം എംപി എളമരം കരീമിനെതിരെയുള്ള ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിവി അന്‍വര്‍ എംഎൽഎ. റാബീസ് വാക്‌സിന്‍ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം ഈ വാക്സിൻ എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എത്തിക്കണമെന്ന് അന്‍വര്‍ കുറിപ്പായി എഴുതി.

‘എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’- എന്നിങ്ങനെയായിരുന്നു വിനു വി ജോണിന്റെ വിവാദ പരാമർശങ്ങൾ.

പിവി അൻവറിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: ഈ മരുന്ന് ഏഷ്യാനെറ്റ്‌ ന്യൂസിന്റെ സ്റ്റുഡിയോയിൽ അടിയന്തരമായി എത്തിച്ച്‌ നൽകേണ്ടതുണ്ട്‌.ന്യൂസ്‌ ഹവർ തുടങ്ങാറായി.കഴിയുന്നവർ ഏഷ്യാനെറ്റ്‌ മാനേജ്‌മെന്റിനെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

തുടലൊന്നും മതിയാകാതെ ഒരാൾ അവിടെ കിടന്ന് കുരയ്ക്കുന്നുണ്ട്‌.നാട്ടുകാർ സ്റ്റുഡിയോയിൽ കയറി അപകടം ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാക്കരുത്‌.

https://www.facebook.com/pvanvar/posts/512819260210971