പണിമുടക്കിനെതിരായ കോടതി ഉത്തരവ് പൂർണമായും അനുസരിക്കുകയാണ് വേണ്ടത്; സർക്കാരിന് മറ്റ് വഴികളില്ല: ഗവർണർ

single-img
28 March 2022

സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാർ അനുസരിക്കണമെന്ന് ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാൻ. കോടതി പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ പൂർണമായും അനുസരിക്കുകയാണ് വേണ്ടത്. അതല്ലാതെ ​സർക്കാരിന്റെ മുന്നിൽ മറ്റ് വഴികളില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാർ മനസിലാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അതേസമയം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള കേരളാ ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഏത് സാഹചര്യത്തിലാണ് കോടതി ഇങ്ങിനെയൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശോധിക്കുമെന്നാണ് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞത്. തങ്ങൾ ദേശീയ പണിമുടക്ക് നാളെയും തുടരുമെന്ന് എന്‍ജിഒ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.