അംഗത്വമെടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്; ആളുകളെ ആകർഷിക്കാൻ വാഗ്ദാനവുമായി തെലുങ്കാനയിൽ കോണ്‍ഗ്രസ്

single-img
28 March 2022

തെലുങ്കാനയിൽ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പോളിസി വാഗ്ദാനവുമായി കോണ്‍ഗ്രസ്.അകന്നു നിൽക്കുന്ന ജനങ്ങളെ പാര്‍ട്ടിയിലേക്ക് . ആകര്‍ഷിക്കാനായി കോണ്‍ഗ്രസ് പുതിയ ആശയം നടപ്പാക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതോടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.

രാജ്യമാകെ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുകയാണ്. ഈ സമയം തെലങ്കാനയില്‍ പാര്‍ട്ടി അംഗങ്ങളായ 39 ലക്ഷം പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഡി അടക്കമുള്ള നേതാക്കളാണ് തീരുമാനിച്ചത്.

തെലുങ്കാന കോൺഗ്രസ് ഘടകത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി പാര്‍ട്ടി ചര്‍ച്ച നടത്തി. എട്ട് കോടി രൂപ പ്രീമിയവും അടച്ചു. നേരത്തെ ടിഡിപിയും ടിആര്‍എസും സമാന പദ്ധതി നടപ്പാക്കിയിരുന്നു. അവശ്യഘട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കുകയും അവര്‍ക്ക് സംരക്ഷണമൊരുക്കുകയും മാത്രമാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി