അരലിറ്റർ കുടിവെള്ളത്തിന് നൂറുരൂപ; ആർആർആർ തീയേറ്ററിൽ കണ്ടിറങ്ങിയ ഐപി ബിനുവിന്റെ കുറിപ്പ് വൈറൽ

single-img
28 March 2022

രാജമൗലി സംവിധാനം ചെയ്ത ആർആർആർ തീയേറ്ററിൽ കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഒരാളായ തിരുവനന്തപുരം മുൻ സിപിഎം കൗൺസിലർ കൂടിയായ ഐപി ബിനു ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് പോപ്പ് കോൺ വാങ്ങാൻ തോന്നി, മൂ ന്ന് മീഡിയം പോപ് കോൺ വാങ്ങി. 590/- രൂപ, വെള്ളം അരലിറ്ററിന് 100രൂപയായെന്നും അദ്ദേഹം പറയുന്നു. സർക്കാർ തീയേറ്റർ ഒഴിച്ച്‌ എല്ലായിടത്തും ഇത് തന്നെ അവസ്ഥ എന്നാണ് മനസിലാക്കാൻ കഴിഞ്ഞത് എന്നും അദ്ദേഹം പറയുന്നുണ്ട്.

ലാഭം വേണം വേണ്ടെന്നല്ല പറയുന്നത്. ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കുന്നത് പോലും തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു സാധാരണ കുടുംബം ഈ അവസ്ഥയിൽ എങ്ങനെ തിയേറ്റുകളിലെത്തി സിനിമ കാണുമെന്നും അദ്ദേഹം ചോദിക്കുന്നു.

വിഷയത്തിൽ മന്ത്രി ജി ആർ അങ്കിളിനോട് പരാതിപ്പെട്ടതായും അദ്ദേഹം അന്വേഷിക്കുമെന്ന് ഉറപ്പ് നൽകിയതായും ബിനു എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

‘ലാഭം ആകാം പക്ഷെ ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കരുത്’
RRR സിനിമ ഇന്ന് കണ്ട് ഇറങ്ങി. S.S രാജമൗലിയുടെ സംവിധാന മികവ് സിനിമ സൂപ്പർ. ഞാനും കൂട്ടുകാരും പടം നന്നായി ആസ്വദിച്ചു. പക്ഷെ അവിടത്തെ ചെറിയ എന്നാൽ വലിയ ഒരു പ്രശ്നം പറയാതെ വയ്യാ. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് എനിക്ക് Pop corn വാങ്ങാൻ തോന്നി . . മൂന്ന് മീഡിയം പോപ് കോൺ വാങ്ങി. 590/- രൂപ, വെള്ളം 500 ML 100രൂപ(500 ML പാലിന് 23 അല്ലെങ്കിൽ 25 രൂപ) സംഗതി കഴുത്തറുപ്പൻ വിലയല്ലേ എന്ന് തോന്നി.നഗരസഭാ ഹെൽത്ത് ഓഫീസറെ വിളിച്ചു കാര്യം പറഞ്ഞു. , G.R അനിൽ മന്ത്രിയോടാണ് പരാതി പറയേണ്ടത് എന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥൻ മറുപടി തന്നു.

മടിക്കാതെ മന്ത്രി G.R അനിൽ അണ്ണനെ വിളിച്ചു. ” അണ്ണാ വളരെ മോശമായ രീതിയാണ് സിനിമാ തീയറ്ററുകൾ ചെയ്യുന്നത് ” എന്ന് പറഞ്ഞ് നടന്നതെല്ലാം മന്ത്രിയോട് പറഞ്ഞു. ഉടനെ ഇടപെടാം എന്ന് മന്ത്രിയുടെ മറുപടി നൽകിയിട്ടുണ്ട് . ഈ സിനിമാ തീയറ്ററുകളുടെ ഈ പകൽ കൊള്ള ..മോശമല്ലേ? തിരുത്തപെടേണ്ടതല്ലേ? ലാഭം വേണം. വേണ്ടെന്നല്ല പറയുന്നത്. ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കുന്നത് പോലും തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു സാധാരണ കുടുംബം ഈ അവസ്ഥയിൽ എങ്ങനെ തിയേറ്റുകളിലെത്തി സിനിമ കാണും.

എല്ലാ തിയറ്ററുകളിലും സാന്ക്സിന്റെയും സോഫ്ട് ഡ്രിങ്ക്സിന്റെയും വില വിവരം പ്രദർശിപ്പിക്കണം. എല്ലായിടത്തും ഓരേ വില നിശ്ചയിക്കുന്നതും തെറ്റില്ല. ആ വില സാധാരണക്കാരന് കൂടി പ്രാപ്യമായിരിക്കുകയും വേണം. സമാനമായ തീവെട്ടിക്കൊള്ള വിമാനത്താവളത്തിൽ നടന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നടപടി എടുത്തത് ഓർക്കുന്നു. മന്ത്രി ജി ആർ അനിൽ അണ്ണൻ ഉടൻ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ
ഐ പി ബിനു.

https://www.facebook.com/ip.binu/posts/4655936104534186