സിനിമയില്‍ അഭിനയിക്കാന്‍ ലഭിച്ച ഓഫറുകൾ നിരസിച്ചിട്ടുണ്ട്: അഭിലാഷ് മോഹൻ

single-img
26 March 2022

സംസ്ഥാനത്തെ സെലിബ്രിറ്റി മാധ്യമ പ്രവർത്തകരിൽ ഒരാളാണ് അഭിലാഷ് മോഹന്‍. ഇപ്പോഴിതാ, ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ ഒരു അഭിമുഖത്തിൽ താന്‍ കണ്ട സിനിമകളെ പറ്റി മനസ് തുറന്നിരിക്കുകയാണ് അഭിലാഷ്.

മമ്മൂട്ടി നായകനായ തനിയാവര്‍ത്തനവും മുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നെയ്ത്തുകാരനും കണ്ട് താന്‍ കരഞ്ഞിട്ടുണ്ടെന്ന് അഭിലാഷ് പറയുന്നു. അതേപോലെ തന്നെ, ചില സിനിമകളിൽ അഭിനയിക്കാന്‍ പല വട്ടം ഓഫര്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നു എന്നും അഭിലാഷ് വെളിപ്പെടുത്തി. അതേസമയം തന്നെ, ജേണലിസ്റ്റായതില്‍ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല, പക്ഷെ ജേണലിസ്റ്റായി ചെയ്ത ചില കാര്യങ്ങളില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും അഭിലാഷ് മനസുതുറന്നു.

‘സിനിമ കൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. ഒന്ന് തനിയാവര്‍ത്തനം, രണ്ട് നെയ്ത്തുകാരന്‍. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ല. മലയാളത്തിൽ ചില സിനിമകളിലേക്ക് അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട്. ന്യൂസ് റീഡറായി വിളിച്ചിട്ടുണ്ട്. അല്ലാതെ കഥാപാത്രങ്ങളായി വിളിച്ചിട്ടില്ല. ലഭിച്ച അവസരങ്ങൾ വേണ്ടെന്ന് വെച്ചു. നമുക്ക് പറ്റുന്ന പണിയല്ലല്ലോ. സിനിമയില്‍ നായകനായോ ഉപനായകനായോ അല്ലല്ലോ വിളിച്ചത്,’ അഭിലാഷ് പറയുന്നു.