ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സത്യം ജയിക്കണം; ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധി വ്യാജ വാര്‍ത്തകൾ: മാതൃഭൂമി എംഡി ശ്രേയാംസ്‌കുമാര്‍

single-img
25 March 2022

ഈ കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധി വ്യാജ വാര്‍ത്തകളാണെന്ന് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ എംവി ശ്രേയാംസ്‌കുമാര്‍. നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സോഷ്യൽ മീഡിയകളിൽ വ്യാജ വാര്‍ത്തകളാണ് കൂടുതല്‍ എന്നാണ്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സത്യം ജയിക്കേണ്ടതുണ്ടെന്നും ജനാധിപത്യത്തില്‍ പൗരന്റെ അവകാശമാണ് അധികാരത്തോട് സത്യം വിളിച്ചു പറയുക എന്നത് എന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ പുനൈയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെയാണ് ശ്രേയാംസ്‌കുമാറിന്റെ ഈ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘ ഇന്ന് നമ്മുടെ മാധ്യമ മേഖല ആകെ മാറിയിരിക്കുകയാണ്. പരമ്പരാഗത മാധ്യമങ്ങളെ വിശ്വസിക്കരുത് എന്ന രീതിയിലുള്ള പ്രചരണം ലോകമെമ്പാടും നടക്കുന്നുണ്ട്. സത്യത്തെ തമസ്‌കരിക്കുന്നതിന്റെ ഭാഗമാണിത്. വാര്‍ത്തകളും വിവരങ്ങളും ഇന്ന് കോര്‍പറേറ്റുകളുടെ കയ്യില്‍ മാത്രം നില്‍ക്കുന്നതല്ല.

സോഷ്യൽ മീഡിയകളുടെ കടന്നുവരവോടെ എല്ലാവരും മാധ്യമ ലോകത്തിന്റെ ഭാഗമായി. സത്യം പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോഴേക്കും വ്യാജവാര്‍ത്തകള്‍ ലോകത്തെ കീഴടക്കിയിട്ടുണ്ടാകും,”