എതിരില്ല; റഹീമും സന്തോഷ്‌കുമാറും ജെബിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

single-img
24 March 2022

കേരളത്തിൽ നിന്നും ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിൽ സിപിഎമ്മിലെ എഎ റഹീം, സിപിഐയുടെ പി സന്തോഷ്‌കുമാര്‍, കോണ്‍ഗ്രസിലെ ജെബി മേത്തര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന തിനായി ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് നല്‍കി.

സംസ്ഥാനത്തെ ഒഴിവുണ്ടായിരുന്ന മൂന്നു സ്ഥാനത്തേയ്ക്കു മൂന്നുപേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ സ്വതന്ത്രനായി പത്രിക നല്‍കിയ ഡോ കെ പത്മരാജന്റെ പത്രിക തള്ളിയിരുന്നു.

സംസ്ഥാനത്തുനിന്നും 10 നിയമസഭാംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചാല്‍ മാത്രമേ മത്സരിക്കാനാകൂ. ഈ കാരണത്താലാണ് പത്മരാജന്റെ പത്രിക തള്ളിയത്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റുമാണ് എഎ റഹിം. സിപിഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍.