ലോക ഒന്നാം നമ്പന്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു; പ്രഖ്യാപനം 25ാം വയസിൽ

single-img
23 March 2022

നിലവിലെ ലോക ഒന്നാം നമ്പന്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. വെറും 25ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിമരമിക്കല്‍ പ്രഖ്യാപനം. കരിയറിൽ ഇതുവരെ മൂന്നു തവണ ഓസ്ട്രേലിയന്‍ ഗ്രാന്‍സ്ലാം വിജയിയായ ഇവർ സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിയിച്ചത്.

വിരമിക്കാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ടേറിയതാണെന്നും എന്നാല്‍ താന്‍ വളരെ സന്തോഷവതിയും തയാറുമാണെന്നുമാണ് ആഷ്ലി പങ്കുവച്ച വിഡിയോയില്‍ പറയുന്നു. ഈ നിമിഷത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ എന്റെ ഹൃദയത്തില്‍ ഇതാണ് ശരി എന്നു എനിക്ക് അറിയാം. ടെന്നീസ് എനിക്ക് തന്ന എല്ലാത്തിനോടും എനിക്ക് നന്ദിയുണ്ട്. പക്ഷേ ടെന്നീസില്‍ നിന്ന് പിന്മാറി മറ്റുള്ള സ്വപ്നങ്ങളെ പിന്തുടരാനുള്ള ശരിയായ സമയം ഇതാണ്.- ആഷ്ലി ബ്രട്ട്നി പറഞ്ഞു.

ഇതോടൊപ്പ്പം തന്നെ, തനിക്ക് വിജയ തൃഷ്ണ നഷ്ടമായെന്നും ക്ഷീണിതയാണെന്നുമാണ് താരം പറയുന്നത്. വിരമിക്കലിനെക്കുറിച്ച്വിരമിക്കുക എന്നകാര്യം കുറേനാളായി താൻ ചിന്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ വിംബിള്‍ടണ്‍ വിജയത്തോടെയാണ് വിരമിക്കാന്‍ ആഷ്ലി ചിന്തിച്ചുതുടങ്ങുന്നത്. അവസാന 114 ആഴ്ചയായി ഇവർ ഒന്നാം നമ്പന്‍ വനിത ടെന്നീസ് താരമാണ്.