കെ റെയിൽ: സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല; കൊതുകിനെ കൊല്ലാൻ തോക്കു വേണോ എന്ന് ചെന്നിത്തല

single-img
23 March 2022

കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതിയാണെന്നും അതിൽ തന്നെ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ ചെങ്ങന്നൂരിലെ അലൈമെൻ്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്.

നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാൻ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങൾക്ക് ആവശ്യമില്ലാത്ത ഒരു പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ നടപ്പാക്കുന്നതിന്റെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അതേസമയമ്, കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം നടത്താൻ കോൺഗ്രസിന് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.