സിപിഎം പാർട്ടി കോൺഗ്രസ്: ശശി തരൂരും കെവി തോമസും പങ്കെടുക്കരുതെന്ന് സോണിയാഗാന്ധി

single-img
21 March 2022

ഈ വർഷത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അന്താരാഷ്‌ട്ര സെമിനാറില്‍ കോൺഗ്രസ് നേതാക്കളായ ശശി തരൂരും കെ വി തോമസും പങ്കെടുക്കരുതെന്ന് ദേശീയ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാട് എ.ഐ.സി.സി അംഗീകരിക്കുകയായിരുന്നു.

കേരളാ നേതൃത്വത്തിന്റെ ഘടകത്തിന്റെ തീരുമാനം അംഗീകരിക്കണം എന്ന് നേതാക്കളോട് എഐസിസി നിര്‍ദേശിച്ചു. ഇതിനെ തുടർന്ന് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കെവി തോമസ് അറിയിച്ചു. വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് സംസാരിച്ച ശേഷം സസെമിനാറില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് തരൂര്‍ ഇന്നലെ പറഞ്ഞിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകള്‍ താൻ ബഹുമാനത്തോടെ കാണുന്നുവെന്നും ഇപ്പോള്‍ വിവാദത്തിനില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.അതേസമയം, വിലക്ക് ലംഘിച്ച് സി.പി.ഐ.എം സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് സുധാകരന്റെ മുന്നറിയിപ്പുണ്ടായിരുന്നു.