‘മലബാർ ബ്രാൻഡി’ ; പുതിയ ബ്രാൻഡ് നിർമ്മിച്ചു വിതരണം നടത്താൻ കേരളാ സർക്കാർ

single-img
21 March 2022

സംസ്ഥാന സർക്കാർ നേരിട്ട് ഉത്പാദിപ്പിച്ച വിതരണം ചെയ്യുന്ന റം എന്ന വിഭാഗത്തിൽപ്പെട്ട ജവാന് പിന്നാലെ ബ്രാണ്ടി കൂടി നിർമ്മിച്ചു വിതരണം നടത്താൻ തീരുമാനം. ‘മലബാർ ബ്രാൻഡി’ എന്ന പേരാണ് ഇപ്പോൾ നൽകിയിട്ടുള്ള ഈ മദ്യത്തിന് ബെവ്കോ പരിഗണിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പാലക്കാട് ജില്ലയിലെ പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ലായിരുന്ന പാലക്കാട്ടെ പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറീസിലാവും മദ്യം ഉത്പാദിപ്പിക്കുന്ന പ്ലാൻ്റ് സജ്ജീകരിക്കുക.

സംസ്ഥാന സർക്കാർ സ്ഥാപനമായ കിറ്റ് കോയുടെ പ്രോജക്ട് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാലുടൻ പ്ളാൻ്റ് നിർമ്മാണം ആരംഭിക്കും. ഏകദേശം 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഉദ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത് പ്രതിദിനം 15,000 കെയ്‌സ് ബ്രാൻഡിയാണ്.

നിലവിൽ കേരളത്തിലേക്ക് കരിമ്പ് കിട്ടാനുള്ള ബുദ്ധിമുട്ട് മൂലം പഞ്ചസാര ഉത്പാദനം നിലച്ചപ്പോഴാണ് ചിറ്റൂർ സഹകരണ ഷുഗർ മില്ല് സർക്കാർ ഏറ്റെടുത്തത്. ഇതോടൊപ്പം തന്നെ ജവാൻ റം 7000 കെയ്സിൽ നിന്നും പ്രതിദിന ഉത്പാദനം 10,000 ആക്കി ഉയർത്താനും തീരുമാനം കെെക്കൊണ്ടിട്ടുണ്ട്.