ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ന് രാത്രി മുതൽ ലക്ഷദ്വീപിൽ നിരോധനാജ്ഞ

single-img
20 March 2022

ലക്ഷദ്വീപിൽ ഭരണകൂടം ഇന്ന് രാത്രി 10 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ എൻസിപി പ്രതിഷേധ ദിനം പ്രഖ്യാപിച്ചിരിക്കെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനാജ്ഞ നിലവിൽ വരുന്നത് ജനകീയ പ്രതിഷേധങ്ങൾക്ക് തടയിടാനാണ് ഭരണകൂട നടപടിയെന്ന് ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസൽ വിമർശിച്ചു.

അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നും ലക്ഷദ്വീപിൽ ജനജീവിതത്തെ ബാധിക്കുന്ന നിരവധി നടപടികൾ നേരത്തെയും ഭരണകൂടം കൊണ്ടുവന്നിരുന്നു. കോവിഡ് വൈറസ് വ്യാപന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനത്തിനു മുകളിൽ വരികയും കൂടുതൽ കൊവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പു വരുത്താനുള്ള സൗകര്യം ഇല്ലാതെ വരികയും ചെയ്യാതെ തന്നെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.

അതിന്റെ ഭാഗമായി അപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയവും ജുമുഅ നിസ്‌കാരമടക്കം അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തിയിരുന്നു. കൂട്ടപ്പിരിച്ചുവിടൽ