ഗുജറാത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരും; ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കും

single-img
18 March 2022

ഗുജറാത്ത് സർക്കാരിന്റെ പിന്നാലെ ഭഗവത് ഗീത തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഭഗവത് ഗീത പഠിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ് നാഗേഷ് പറഞ്ഞത്.

സർക്കാരിന്റെ അനുമതിയോടെയാണ് ഇക്കാര്യം മുന്നോട്ടുകൊണ്ടുപോവുന്നത് എന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഉടൻതന്നെ വിഷയം മുഖ്യമന്ത്രിയുമായും പാഠപുസ്തക കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യുമെന്നും എന്നാൽ, 2022-2023 അധ്യയന വര്‍ഷത്തില്‍ ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.