അന്താരാഷ്‌ട്ര തലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ് രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കി: റിസർവ് ബാങ്ക്

single-img
17 March 2022

ഉക്രൈൻ- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളുടെ സമ്പദ് രംഗവും സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌രംഗം ഇതിൽ പിടിച്ചുനിന്നതായി റിസര്‍വ് ബാങ്ക്. അന്താരാഷ്‌ട്ര തലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സമ്പദ് രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കിയെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു .

കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച സമ്മര്‍ദത്തേയും റഷ്യൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയേയും വിലക്കയറ്റവും എണ്ണവില വര്‍ധനയും സൃഷ്ടിച്ച തടസങ്ങളേയും മറികടക്കാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് സാധിച്ചെന്നാണ് ആര്‍ബിഐ ബുള്ളറ്റിന്‍ പറയുന്നു. ലോകത്തിലെ പല രാജ്യങ്ങളും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് സാമ്പത്തിക ഭദ്രത തകരുമെന്ന ഭീഷണിയിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പിടിച്ചുനില്‍ക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമെന്നും ഇതിൽ സൂചിപ്പിക്കുന്നു.