ചൈനക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊവിഡ് വ്യാപിക്കുന്നു

single-img
16 March 2022

ചൈനയിൽ ഒരുവർഷത്തിനു ശേഷം കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നതിനിടെ ദക്ഷിണ കൊറിയയിലും കൊവിഡ് വ്യാപിക്കുന്നു. ഈ ബുധനാഴ്ച നാല് ലക്ഷം കൊവിഡ് കേസുകളാണ് ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തത്.

ഇതുവരെയുള്ളതിൽ രാജ്യത്തെ ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടുകൂടി ദക്ഷിണ കൊറിയയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,629,275 ആയി ഉയർന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ 293 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോൾ രാജ്യത്തെ ഐസിയുകളിലെ 30 ശതമാനവും കൊവിഡ് ചികിത്സയ്ക്കായി മാറ്റി വെച്ചിട്ടുണ്ട്.

ഇനിയുള്ള ആഴ്ചകളിൽ കൂടുതൽ മെഡിക്കൽ റിസോഴ്സുകൾ ആവശ്യമായി വരുമെന്നാണ് ദക്ഷിണ കൊറിയൻ ആരോ​ഗ്യ മന്ത്രാലയത്തിന്റെ അനുമാനം. ​ഗുരുതരാവസ്ഥയിലാവുന്ന കൊവിഡ് രോ​ഗികളുടെ എണ്ണം 2000 കടന്നേക്കുമെന്നാണ് ആരോ​ഗ്യ മന്ത്രാലയ പ്രതിനിധി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. അതേസമയം, ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതോടെ കൂടുതൽ ന​ഗരങ്ങളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.