ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്; മലയാളത്തിലേക്ക് വീണ്ടും ഭാവന; ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു

single-img
16 March 2022

മലയാള സിനിമയിലേക്ക്ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം നടി ഭാവന തിരിച്ചെത്തുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന സിനിമയിലൂടെയാണ് നടി ഭാവന മലയാള സിനിമയില്‍ തിരികെയെത്തുന്നത്.

മെഗാതാരം മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയാ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ആദില്‍ മയ്മാനാഥ് അഷ്റഫാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.