നിങ്ങള്‍ ഒരു ബാലരമ ഫാന്‍ ആണെങ്കിൽ ഉറപ്പായും ഈ ചിരിയുടെ അര്‍ത്ഥം മനസിലാകും; വിനു വി ജോണിന് അമൃത റഹീമിന്റെ മറുപടി വൈറൽ

single-img
16 March 2022

എഎ റഹീമിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണിന്റെ ട്വീറ്റിന് റഹീമിന്റെ അമൃത റഹീം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ. ഇരുവരും ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് ‘നിങ്ങള്‍ ഒരു ബാലരമ ഫാന്‍ ആണോ? എങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ഈ ചിരിയുടെ അര്‍ത്ഥം മനസിലാകും’ എന്നാണ് അമൃത ഫേസ്ബുക്കില്‍ എഴുതിയത്.

എഎ റഹീമിനെ സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിന് പിന്നാലെയായിരുന്നു വിനു ‘ബാലരമ പുതിയ ലക്കം വായിച്ചു’ എന്ന് ട്വീറ്റ് ചെയ്തിരുന്നത്. തന്റെ പോസ്റ്റിൽ എല്ലാവര്ക്കും മനസിലാകും വിധം ഏഷ്യാനെറ്റ് ന്യൂസിനെ ടാഗ് ചെയ്തിട്ടുമുണ്ട് അമൃത. എന്തായാലും പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.

‘വിനുവിന്റെ അണ്ണാക്കിലേക്കെന്നും പോസ്റ്റ് കണ്ട ശേഷം വിനു. കിട്ടി ബോധിച്ചു.. സന്തോഷായി,
ഗംഭീരം.. ഇതിലും വലിയ caption(മറുപടി ) സ്വപ്ങ്ങളില്‍ മാത്രം,’ എന്നുമൊക്കെയാണ് കമന്റുകളില്‍ ചിലത്.

https://www.facebook.com/photo.php?fbid=4959687544109175&set=a.195370630540914&type=3