ചൈനയിൽ വീണ്ടും കോവിഡ് വർദ്ധിക്കുന്നു; ഷെൻസെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

single-img
15 March 2022

ചെറിയ ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുകയാണ് . ഇന്നലെ ചെവ്വാഴ്ച് 5,280 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന ക്കണക്കാണിതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പറഞ്ഞു.

ചൈനയിലെ വുഹാനിലെ വൈറസിന്റെ ആദ്യവ്യാപനത്തിനു ശേഷം ഇപ്പോഴാണ് വീണ്ടും ഇത്തരത്തിൽ കോവിഡ് കേസുകൾ കൂടുന്നത്. നിലവിലെ സാഹചര്യത്തിൽ ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചുമുള്ള ലോക്ഡൗൺ ആണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടൊപ്പം ഷാങ്ഹായ്, ചാങ്ചുൻ നഗരങ്ങളിലും ഭാഗികമായ ലോക്ഡൗൺ ഉണ്ട്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ.