ബിജെപിയുടെ നല്ല ഭരണത്തില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചു: യോഗി ആദിത്യനാഥ്


യുപിയിലെ ജനങ്ങള്‍ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയം കുഴിച്ചുമൂടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ബിജെപി വന്‍വിജയം നേടിയതെന്നും പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്തെ പ്രതിപക്ഷം നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രചാരണം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് യോഗി പറഞ്ഞു. ബിജെപി നടത്തിയ നല്ല ഭരണത്തില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീന് കടത്തിയെന്ന ആരോപണം ഉന്നയിച്ച സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ അദ്ദേഹം പരിഹസിച്ചു- “ഇവിഎമ്മുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു”
വീണ്ടും സംസ്ഥാനത്തെ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ നേതാക്കളെയും യോഗി ആദിത്യനാഥ് അഭിവാദ്യം ചെയ്തു.